രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തും; അശ്വിനി വൈഷ്ണവ്

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തും; അശ്വിനി വൈഷ്ണവ്

ഇന്ത്യന്‍ റെയില്‍വേ ഇന്ന് മുന്നേറ്റത്തിന്‍റെ പാതയിലാണ്. റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആധുനികവത്ക്കരണം കാണുവാന്‍ സാധിക്കും.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരോഗതിയുടെ പാതയില്‍ മുന്നേറുകയാണ് ഇന്ത്യന്‍ റെയില്‍വേ.

രാജ്യത്തിന്‍റെ സ്വന്തം നിര്‍മ്മിതിയായ വന്ദേ ഭാരത് ട്രെയിനിന് ശേഷം ഇപ്പോള്‍ ബുള്ളെറ്റ് ട്രെയിനിന്‍റെ കാത്തിരിപ്പിലാണ് രാജ്യം. ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള രാജ്യത്തെ ജനങ്ങളുടെ ആഗ്രഹം ഉടന്‍ സഫലമാകും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിയ്ക്കുന്നത്.

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍ എത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. സിഎന്‍എന്‍-ന്യൂസ് 18 സംഘടിപ്പിക്കുന്ന മാര്‍ക്വീ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവിന്‍റെ റൈസിംഗ് ഭാരത് സമ്മിറ്റ് 2024 ന്‍റെ (Rising Bharat Summit 2024) നാലാം പതിപ്പില്‍ പങ്കെടുക്കുന്ന അവസരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ഈ പ്രഖ്യാപനം.