യുഎഇയിലെ 12 കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവ ക്യാമ്ബ് ഒരുക്കുന്നു

യുഎഇയിലെ 12 കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവ ക്യാമ്ബ് ഒരുക്കുന്നു

 

യുഎഇയിലെ 12 കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവ ക്യാമ്ബ് ഒരുക്കുന്നു. അടിയന്തിരമായ പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് ക്യാമ്ബ് പ്രയോജനപ്പെടുത്താം.

ഈമാസം 26 ന് ഞാറാഴ്ചയാണ് ക്യാമ്ബെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ 12 ബി.എല്‍.എസ് കേന്ദ്രങ്ങളില്‍ ഈമാസം 26 ന് രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്ബ് ഒരുക്കുന്നത്.

അടിയന്തര ആവശ്യങ്ങള്‍ക്കായി പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍ക്ക് പ്രത്യേകം അപ്പോയിന്റമെന്റ് ഇല്ലാതെ തന്നെ ക്യാമ്ബില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. മറ്റുള്ളവര്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കണം. തല്‍കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍, ചികില്‍സ, മരണം തുടങ്ങിയ സാഹചര്യങ്ങളില്‍ പാസ്‌പോര്‍ട്ട് പുതുക്കേണ്ടവര്‍, നവജാത ശിശുവിനുള്ള പാസ്‌പോര്‍ട്ട്, മുതിര്‍ന്ന പൗരന്‍മാരുടെ പാസ്‌പോര്‍ട്ട്, ഔട്ട്പാസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ക്യാമ്ബില്‍ രേഖകളുമായി നേരിട്ട് എത്തി അപേക്ഷ നല്‍കാം.

ദുബൈയില്‍ അല്‍ഖലീജ് സെന്റര്‍, ദേര സിറ്റി സെന്റര്‍, ബുര്‍ദുബൈ പ്രീമിയം ലോഞ്ച് സെന്റര്‍, ബനിയാസിലെ കെ എം സി സി സെന്റര്‍, ഷാര്‍ജയില്‍ എച്ച്‌ എസ് ബി സി ബാങ്ക് സെന്റര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, ഖൊര്‍ഫുക്കാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, അജ്മാനിലെ ഇന്ത്യന്‍ അസോസിയേഷന്‍, ഉമ്മുല്‍ഖുവൈന്‍ ദുബൈ ഇസ്ലാമിക് ബാങ്ക് കെട്ടിടത്തിലെ കേന്ദ്രം, റാസല്‍ഖൈമയിലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ സെന്റററിന് പിന്നില്‍, റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളിന് സമീപത്തെ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഫുജൈറിയിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് എന്നിവിടങ്ങളിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്ബിന് സൗകര്യമൊരുക്കിയിട്ടുള്ളത്.