വ്യക്തികളുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ അഞ്ചുലക്ഷം ദിര്‍ഹം പിഴ

വ്യക്തികളുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ അഞ്ചുലക്ഷം ദിര്‍ഹം പിഴ

 

യു.എ.ഇയില്‍ വ്യക്തികളുടെ അനുമതിയില്ലാതെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചാല്‍ അഞ്ചുലക്ഷം ദിര്‍ഹം പിഴ.രാജ്യത്തെ നിയമങ്ങളെക്കുറിച്ച്‌ പൊതുജന അവബോധം മെച്ചപ്പെടുത്തുന്നതിനായി തുടര്‍ച്ചയായി നടത്തുന്ന ഓണ്‍ലൈന്‍ കാമ്ബയിന്റെ ഭാഗമാണിത്.ഏതെങ്കിലും ഇലക്‌േട്രാണിക് ഉപകരണത്തിലൂടെ വ്യക്തിഗതവിവരങ്ങള്‍ പകര്‍ത്തുകയോ അനുവാദമില്ലാതെ അവ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിലൂടെ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നു.

ഇത് യു.എ.ഇ. നിയമപ്രകാരം കുറ്റകരമാണെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിക്കുന്നു. കൂടാതെ, അപകടങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത വ്യക്തികളുടെ ചിത്രങ്ങള്‍ ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ പങ്കുവെക്കുന്നതും കുറ്റകരമാണ്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ചിത്രങ്ങളും ശബ്ദരേഖകളും വീഡിയോകളും മാറ്റംവരുത്തി പ്രചരിപ്പിച്ചാലും തടവും പിഴയും ലഭിക്കും.