ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍- എന്നും പ്രവാസികളെ സ്നേഹിച്ച ഭരണാധികാരി

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍- എന്നും പ്രവാസികളെ   സ്നേഹിച്ച  ഭരണാധികാരി

പ്രവാസികളെ എന്നും സ്നേഹത്തോടെ കരുതിയ  ഭരണാധികാരിയായിരുന്നു  യു.എ.ഇ പ്രസിഡന്റ്,   അന്തരിച്ച  ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്‍. കഴിഞ്ഞ വര്‍ഷം യു എ ഇ അമ്ബതുവയസ്സ് ആഘോഷിച്ച വേളയില്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്കിനെ   പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ പ്രകീര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓഫിസിലും കൊട്ടാരത്തിലുമായി നിരവധി മലയാളികളാണ് ജോലി ചെയ്തിരുന്നത്.

പിതാവ് ഷെയ്ഖ് സായിദിന്റെ മരണത്തെത്തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ഷെയ്ഖ് ഖലീഫ രാജ്യത്തിന്റെ പ്രസിഡന്റായത്.

വിവിധ രാജവംശങ്ങള്‍ക്ക് കീഴില്‍ നാട്ടുരാജ്യങ്ങളായിരുന്ന ഏഴ് ഭൂപ്രദേശങ്ങള്‍ 1971 ഡിസംബര്‍ 2 ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ.) എന്ന പേരില്‍ രൂപമെടുത്തപ്പോള്‍ ഇരുപത്താറാം വയസില്‍ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. തുടര്‍ന്ന് 1976 മേയില്‍   യു എ ഇയുടെ ഉപ സൈന്യാധിപനായി നിയോഗിക്കപ്പെട്ടു. ഭരണമേറ്റെടുത്ത ശേഷം യു എ ഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്കാണ് ഇദ്ദേഹം രാജ്യത്തെ നയിച്ചത്.