യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

യുക്രെയ്നിലെ ഇന്ത്യന്‍ എംബസി  പ്രവര്‍ത്തനം  പുനരാരംഭിക്കുന്നു

 

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന യുക്രെയ്നിലെ ഇന്ത്യന്‍ എംബസി ഈ മാസം 17മുതല്‍ കീവില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

നിലവിലെ സാഹചര്യത്തില്‍ പോളണ്ടിലെ വാഴ്സയിലാണ് എംബസി പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരി 24ന് റഷ്യന്‍ അധിനിവേശം ഉണ്ടായതിനു പിന്നാലെ മാര്‍ച്ച്‌ 13നാണ് എംബസി അടച്ചത്.

യുക്രെയ്നില്‍ റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് മനുഷ്യാവകാശ പ്രശ്നങ്ങള്‍ വഷളാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍ മനുഷ്യാവകാശ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. എന്നാല്‍ യുക്രെയ്ന് 50 കോടി യൂറോയുടെ സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.റഷ്യ പതിനായിരത്തോളം യുദ്ധകുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. ബ്രിട്ടനും നെതര്‍ലെന്‍ഡ്സും വിചാരണയില്‍ യുക്രെയ്നെ സഹായിക്കും.