വാക്സിനെടുക്കാത്തവര്‍ക്ക് ജോലിയില്ല : പുതിയ തീരുമാനവുമായി ബ്രിട്ടന്‍

വാക്സിനെടുക്കാത്തവര്‍ക്ക് ജോലിയില്ല : പുതിയ തീരുമാനവുമായി ബ്രിട്ടന്‍

ലണ്ടന്‍ : നവംബര്‍ 11നകം ഇംഗ്ലണ്ടിലെ കെയര്‍ ഹോം ജീവനക്കാര്‍ സമ്ബൂര്‍ണ്ണ വാക്സിനേഷന്‍ നേടിയിരിക്കണമെന്നാണ് നിയമപരമായ നിബന്ധന. വാക്സിനേഷന്‍ സ്വീകരിക്കാത്ത കെയര്‍ ഹോം ജീവനക്കാര്‍ വേറെ ജോലികള്‍ നേടാന്‍ തയ്യാറായിരിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദ്. രോഗസാധ്യത ഏറ്റവും കൂടുതലുള്ള ഒരു വിഭാഗത്തോടൊപ്പം ജോലി ചെയ്യുമ്ബോള്‍ വാക്സിന്‍ സ്വീകരിക്കണമെന്ന് വാക്സിന്‍ വിരുദ്ധര്‍ക്കുള്ള ശക്തമായ സന്ദേശത്തില്‍ ജാവിദ് വ്യക്തമാക്കി.

ജീവനക്കാര്‍ ജോലിവിട്ട് പുറത്തുപോയാല്‍ പ്രതിസന്ധി നേരിടുമെന്ന ആശങ്കയില്‍ ഈ ആവശ്യം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കണമെന്ന് ഹോം പ്രൊവൈഡേഴ്സ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ ആവശ്യം ഹെല്‍ത്ത് സെക്രട്ടറി തള്ളി.