വേണു രാജാമണി ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി

വേണു രാജാമണി ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക     പ്രതിനിധി

ഡൽഹിയിൽ  കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നെതര്‍ലന്‍ഡ്സ് മുന്‍ അംബാസഡര്‍ വേണു രാജാമണി ചുമതലയേറ്റു. കേരള ഹൗസില്‍ എത്തിയ വേണു രാജാമണിക്ക് ജീവനക്കാര്‍ സ്വീകരണം നല്‍കി. അവസരം നല്‍കിയതിന് കേരള സര്‍ക്കാരിന് നന്ദിയെന്ന് ചുമതല ഏറ്റെടുത്ത ശേഷം വേണു രാജാമണി പറഞ്ഞു.

ലോകമെമ്ബാടുമുള്ള വിദേശമലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായും വിവിധ നയതന്ത്ര മിഷനുകളുമായും സമയബന്ധിതമായി ഉന്നയിച്ച്‌ പരിഹാരം കണ്ടെത്തുമെന്നും
ഉദ്യോഗസ്ഥ തലത്തില്‍ തനിക്കുള്ള ബന്ധം ഇതിനായി പ്രയോജനപ്പെടുത്തുമെന്നും വേണു രാജാമണി വ്യക്തമാക്കി.