വെറുതെ ഒരു പ്രണയ മനസ്സ് ; കവിത , റോയ്‌ പഞ്ഞിക്കാരൻ

വെറുതെ ഒരു പ്രണയ മനസ്സ് ; കവിത , റോയ്‌ പഞ്ഞിക്കാരൻ

 

 

നീയെന്നുമെൻ മിണ്ടാത്ത വെങ്കല പ്രതിമ പോലെ.

ഒരു മുളം തണ്ടിൽ ഒഴുകാത്ത 

രാഗങ്ങൾ പോലെ . 

കവിതാ ശകലങ്ങൾ മാനത്തുലയുമ്പോൾ 

വിളർത്തു തളരുന്നതെന്തിന് നീ ? 

ഒന്നോർക്കൂ , സഫലാകാത്ത മോഹങ്ങളുണ്ടീ 

ഭൂമിയിൽ ! 

കണ്ണീരു ചോരയായി കവിളത്തു 

ചാലുകൾ തീർക്കുമ്പോഴും 

കല്ലെറിയുന്നതു കാരുണ്യമോ 

അതോ, 

കനിവ് കാട്ടുന്നതോ  പ്രണയം ? 

അതോ കമനീയതയുടെ താമര മൊട്ടിൽ 

കാർമുകിൽ ഒളിച്ചു നിൽക്കുന്നതോ? 

അറിയില്ലാ  എനിക്ക് 

ഒരു കുളിർ കാറ്റായി  

ഒരു പൂനിലാവായി നിന്നിലലിയാൻ. 

എങ്കിലും   ഓർമയുടെ ഇതളുകൾ 

വിരിയാനായി കല്ലോലിനിയുടെ 

കരയിൽ  കാത്തിരിക്കും ഞാൻ .

 

 

റോയ്‌ പഞ്ഞിക്കാരൻ