വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

 

നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയ്ക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യം നല്‍കിയതുമായി ഹൈക്കോടതി നടത്തിയ നിരീക്ഷണത്തില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അതിജീവിതയുടെ കുടുംബം പറഞ്ഞിരുന്നു. വിധി സമൂഹത്തിന് മാതൃകയല്ലെന്നാണ് കുടുംബം പറയുന്നത്. നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന് കടുത്ത ഉപാധികളോടെ ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.