തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക് നാളെ മുതൽ പ്രതിദിനം രണ്ടു വിമാന സർവീസ് കൂടി

തിരുവനന്തപുരത്ത് നിന്ന് ബെംഗളുരുവിലേക്ക്  നാളെ മുതൽ പ്രതിദിനം രണ്ടു വിമാന സർവീസ് കൂടി

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബംഗളുരുവിലേക്കുള്ള വിമാന സ‍ർവീസുകളുടെ എണ്ണം വർദ്ധിക്കുന്നു. ഏപ്രിൽ ഒന്നാം തീയതി മുതൽ വിസ്താര എയർലൈൻസ് രണ്ട് പ്രതിദിന സർവീസുകൾ കൂടി ആരംഭിക്കുന്ന സാഹചര്യത്തിലാണിത്.

ഈ റൂട്ടിൽ നിലവിൽ ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എയർലൈൻസ് എന്നിവ ദിവസേന 8 സർവീസുകൾ നടത്തുന്നുണ്ട്. ഈ കൂട്ടത്തിലേക്ക് വിസ്താര കൂടി വരുന്നതോടെ ആകെ പ്രതിദിന സർവീസുകളുടെ എണ്ണം 10 ആകും.