ഡെല്‍റ്റ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഡെല്‍റ്റ ഏറ്റവും വ്യാപനശേഷി കൂടിയ വകഭേദം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: ഡെല്‍റ്റ വകഭേദത്തിലുള്ള കൊവിഡ് വൈറസ് ലോകത്തെ 85ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം അറിയിച്ചു. വ്യാപനശേഷി കൂടുതലായ ഈ വൈറസ് വകഭേദം വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ വേഗത്തില്‍ വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തില്‍ നിലവില്‍ ഡെല്‍റ്റ വേരിയന്റിനെക്കുറിച്ച്‌ വളരെയധികം ആശങ്കയുണ്ടെന്ന് എനിക്കറിയാം, ലോകാരോഗ്യ സംഘടനയും ഈ വകഭേദത്തില്‍ ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡെല്‍റ്റ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ഇന്ത്യയില്‍ നിന്നാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇതുവരെ തിരിച്ചറിഞ്ഞതില്‍ ഏറ്റവും വ്യാപനശേഷി കൂടിയ വൈറസാണിത്. ഇതുവരെ 85 രാജ്യങ്ങളിലാണ് ഡെല്‍റ്റ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ ഇതിന്റെ വ്യാപനം വേഗത്തിലായിരിക്കും- ടെഡ്രോസ് അദാനം പറഞ്ഞു