ഡബ്ല്യൂ.എം.സി അൽഖോബാർ പ്രൊവിൻസ് വുമൺസ് ഫോറം വെബിനാർ സംഘടിപ്പിച്ചു

ഡബ്ല്യൂ.എം.സി അൽഖോബാർ പ്രൊവിൻസ് വുമൺസ് ഫോറം വെബിനാർ സംഘടിപ്പിച്ചു

 

ഡബ്ല്യൂ.എം. സി അൽഖോബാർ പ്രൊവിൻസ് വുമൺസ് ഫോറം സ്ത്രീ ശക്തീകരണത്തിന്റെ സാങ്കേതിക വിദ്യ എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു.എഴുത്തുകാരനും, പ്രചോദന പ്രഭാഷകനും ആയ ഡോക്ടർ  മനുഭാസ്കറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വുമൺസ് ഫോറം പ്രസിഡന്റ്‌  ജാന്നറ്റ് വർഗീസ് ഉൽഘാടനം ചെയ്തു. ഡബ്ല്യൂ. എം. സി.അൽ ഖോബാർ പ്രൊവിൻസ് വുമൺസ്ഫോറം ജോയിന്റ് സെക്രട്ടറി   ദിവ്യ ഷിബുവിന്റെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വുമൺസ് ഫോറം പ്രസിഡന്റ്‌  അർച്ചന അഭിഷേക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസ്ന ആസിഫ് സ്വാഗതം ആശംസിച്ചു.

സമൂഹത്തിൽ സ്ത്രീ പുരുഷനോടൊപ്പം ചേർന്ന് നിൽക്കേണ്ടവൾ ആണ്‌ എന്നും മാനസികമായി പുരുഷനെക്കാൾ ശക്ത സ്ത്രീ ആണ്‌ എന്നും ഡോക്ടർ മനു സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ഉത്തമനായ ഒരു പുരുഷനെയും സമൂഹത്തെയും വാർത്തെടുക്കാൻ ഒരു സ്ത്രീക്ക് ഉള്ള പങ്ക് വിവരണാതീതം ആണ്‌ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ഡബ്ല്യൂ. എം. സി. അൽ ഖോബാർ പ്രൊവിൻസ് പ്രസിഡന്റ്‌  നജീബ് എരഞ്ഞിക്കൽ, രക്ഷാധികാരി മൂസക്കോയ, മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ്‌  ഷാഹുൽ ഹമീദ്, മിഡിൽ ഈസ്റ്റ്‌ വുമൺസ് ഫോറം പ്രസിഡന്റ്‌  എസ്തർ ഐസക്, സെക്രട്ടറി  റാണി ലിജേഷ് എന്നിവർ ആശംസകൾ അറിയിച്ചു.

ഡബ്ല്യൂ. എം. സി ഖോബാർ പ്രൊവിൻസ് ചെയർമാൻ ഷമീം കാട്ടാക്കട ഡോക്ടർ മനുസുരേന്ദ്രന് മൊമെന്റോ നൽകി ആദരിച്ചു. ട്രഷറർ ഷംല നജീബ് നന്ദി അറിയിച്ചു. വൈസ് ചെയർപേർസണൽ  ഖദീജ ഹബീബ്,സെക്രട്ടറി  അനിൽകുമാർ , ട്രഷറർ ആസിഫ് താനൂർ, വുമൺസ് ഫോറം വൈസ് പ്രസിഡന്റ്‌  പ്രജിത അനിൽകുമാർ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.