മൂന്നാം ഘട്ടത്തിലേക്ക് ജാഗ്രത വേണം: ഡബ്ലിയു എം സി  മുൻനിരപ്പോരാളികളെ ആദരിച്ച ചടങ്ങിൽ  മന്ത്രി വീണാ ജോർജ്

മൂന്നാം ഘട്ടത്തിലേക്ക് ജാഗ്രത വേണം: ഡബ്ലിയു എം സി  മുൻനിരപ്പോരാളികളെ ആദരിച്ച ചടങ്ങിൽ   മന്ത്രി വീണാ ജോർജ്

 

ലോക മലയാളികളുടെ കൂട്ടായ്മയായ ഡബ്ലിയു എം സി സംഘടിപ്പിച്ച  മുൻനിരപ്പോരാളികളെ ആദരിക്കുന്ന ചടങ്ങിൽ  കേരള ആരോഗ്യമന്ത്രി വീണാ ജോർജ് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികളെയും സംഘടനകളെയും അഭിനന്ദനങ്ങൾ അറിയിച്ചു. ചടങ്ങിൽ നടന്ന ചോദ്യോത്തര വേദിയിലും   മന്ത്രി സജീവമായി   പങ്കെടുത്തു . കോവിഡ് മൂന്നാംഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യമാണ് മുന്നിലുള്ളതെന്നും കൂടുതൽ ജാഗ്രത പാലിച്ച്‌ മുന്നോട്ട് പോകണമെന്നും മന്ത്രി നിർദ്ദേശിച്ചു . സൂമിൽ ക്രമീകരിച്ച പരിപാടിയിൽ വിവിധ പ്രൊവിൻസുകളെ പ്രതിനിധീകരിച്ച് അറുനൂറിൽപ്പരം അംഗങ്ങളാണ് പങ്കെടുത്തത്.  ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യ അതിഥിയും ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാൻ  ഡോക്ടർ ആസാദ് മൂപ്പൻ മുഖ്യ പ്രാസംഗികനുമായിരുന്നു. 

 പ്രവാസാനന്തര കോവിഡ് കേരളവും പ്രവാസിയും എന്ന വിഷയത്തിൽ   ഡോക്ടർ ആസാദ് മൂപ്പൻ മുഖ്യ പ്രഭാഷണം നടത്തി.  കേരളത്തിൽ ആരോഗ്യമേഖലയിലെ സമകാലിക വിഷയങ്ങളും, ഭൂപ്രകൃതി കേരളത്തിന്‌ നൽകിയിട്ടുള്ള അനുഗ്രഹങ്ങളെ പ്രയോജനപെടുത്താനുള്ള സാധ്യതകളും  സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിലേക്കായി ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ അദ്ദേഹം  വിവരിച്ചു 

 പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഗ്ലോബൽ അഡ്വൈസറി ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ wmc സർക്കാരിനോടൊപ്പം ചേർന്ന് കേരളത്തിനുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി തുടർന്നും ഉണ്ടാകുമെന്നും ഉറപ്പ് നൽകി . വിവിധ മേഖലയിൽ ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അറുപത്തിയേഴ് പേരെയും   മിഡിലീസ്റ്റിൽ  മികച്ച സാമൂഹിക പ്രവർത്തനം നടത്തിയ എഴു സംഘടനകളേയും ചടങ്ങിൽ ആദരിക്കുകയുണ്ടായി

 
  സമാനതകൾ ഇല്ലാത്ത പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ്‌ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു .  ജനറൽ സെക്രട്ടറി സന്തോഷ്‌ കേട്ടേത്ത് സ്വാഗതം പറഞ്ഞു .  ചെയർമാൻ ടി. കെ. വിജയൻ, വൈസ് പ്രസിഡന്റ്‌ അഡ്മിൻ വിനേഷ് മോഹൻ,  ട്രഷറർ രാജീവ്‌ കുമാർ,  സെക്രട്ടറി സി.എ.ബിജു,  ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ്‌ ടി.പി. വിജയൻ, വൈസ് പ്രസിഡന്റ്‌മാരായ സി.യു.മത്തായി, മിഡിലീസ്റ്റ് ചുമതലയുള്ള ചാൾസ് പോൾ, വനിതാ  നേതൃനിരയിൽ നിന്നും ഇസ്താർ ഐസക്, ഷീലാറജി, റാണി ലിജേഷ്, രേഷ്മാറെജി എന്നിവർ പ്രഭാഷണം നടത്തി.

  അഷ്‌റഫ്‌ താമരശ്ശേരി,  ഒ.വി.മുസ്തഫ,അബൂബക്കർ സൈനുദ്ധീൻ, ജാബിർ.പി.എം, നാസ് വക്കം, എം.എം.നാസർ എന്നിവരെ അനുമോദിച്ചതിനൊപ്പം മിഡിലീസ്റ്റിലെ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനകളായ ഷാർജ ഇന്ത്യൻ അസോസിയേഷൻ, അക്കാഫ്-യു എ ഇ, സ്വാന്തനം-കുവൈറ്റ്‌, ഐ എസ്‌ ഇ അബുദാബി, എ കെ എം ജി - യു എ ഇ, ഐ എസ്‌ ഇ-അൽ ഐൻ എന്നിവരെ ആദരിക്കുകയുണ്ടായി. ജോയിന്റ് ട്രഷറർ വൈശാഖ് യോഗത്തിൽ നന്ദി പറയുകയും ചെയ്തതായി മിഡിൽ ഈസ്റ്റ്‌ മീഡിയ  ചെയർമാൻ വി.എസ്‌.ബിജുകുമാർ അറിയിച്ചു.