വിന്നിമണ്ടേല: ജോയിഷ് ജോസ്

വിന്നിമണ്ടേല: ജോയിഷ് ജോസ്

ര്‍ണവിവേചനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി ആഫ്രിക്കന്‍ ചരിത്രത്തിന്‍റെ ജ്വലിക്കുന്ന അധ്യായായമായി മാറിയ  വിന്നി മണ്ടേലയുടെ എണ്‍പത്തിനാലാം ജന്മദിനമാണിന്ന്..

നെൽസണ്‍ മണ്ടേല എന്ന വിപ്ലവകാരിയിൽ പ്രണയമായ് മൊട്ടിട്ടു വിരിഞ്ഞ് മണ്ടേലയെന്ന യുഗ പുരുഷനെ രൂപാന്തരപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വിന്നി മാഡിക്കിസെയല മണ്ടേല എന്ന പേര് പരാമർശിക്കാതെ നെൽസണ്‍ മണ്ടേലയെന്ന വപ്ലവകാരിയെ അടയാളപ്പെടുത്താൻ സാധിക്കില്ല.സൌത്ത് ആഫ്രിക്കയിലെ കിഴക്കൻ കേപ് പ്രവിശ്യിലെ ബിസാന എലിമെന്ററി സ്കൂൾ ഹെഡ്മാസ്റ്ററായ കൊളംബസ് മാഡിക്കിസെയല യുടെ ഒരാണ്‍കുട്ടിക്കായുള്ള അതിയായ മോഹത്തിന് ആറാമതും ഭംഗംവരുത്തികൊണ്ട് ആറാമത്തെ മകളായി 1936 സെപ്റ്റംബർ 26 ന് ജനിച്ചു.

 'സമാധാനത്തിന്റെ തോഴി' എന്നർത്ഥം വരുന്ന വിനിഫ്രെദ്‌ എന്ന് പിതാവിനാൽ നാമകരണം ചെയ്ത്കൊണ്ടുള്ള വിന്നി യുടെ ജനനത്തോടെയാണ് വിന്നി എന്ന ചരിത്രം തുടങ്ങുന്നത്. തന്റെ ഗ്രാമത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ വിന്നി ഉപരിപഠനത്തിനായ് ജോഹന്നെസ് ബെർഗിലെത്തുകയും വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുന്ന യുവ വക്കീലായ നെൽസണ്‍ മണ്ടേലയെ കണ്ടുമുട്ടുകയും, തുടർന്ന് ഇരുവർക്കും ഇടയിൽ ഉടലെടുക്കുന്ന പ്രണയം വിവാഹത്തിലേക്കും നയിക്കുന്നു.

വിവാഹം നടന്ന ആദ്യരാത്രിയിൽ തന്നെ തന്റെ ഭർത്താവിനെ തേടി വരുന്ന പോലീസ് സംഘത്തിന്റെ അഴിഞ്ഞാട്ടം, ഒരു പോരാട്ടത്തെയാണ് താൻ ജീവിത പങ്കാളിയായി വരിച്ചിരിക്കുന്നത് എന്ന തിരിച്ചറിവാണ് വിന്നിയിൽ ഉളവാക്കുന്നത്. തുടർന്ന് മണ്ടേലയുടെ ഒളിജീവിതവും അറസ്റ്റും വിചാരണയും ജയിൽ ജീവിതവും മണ്ടേലയുടെ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നല്കാൻ വിന്നിയെ പ്രേരിപ്പിച്ചു.

വിന്നിയുടെ നേതൃത്വത്തിൽ വിറളിപൂണ്ട വർണ്ണ വെറിയന്മാരുടെ ഭരണകൂടം വിന്നിയെ അറസ്റ്റ് ചെയ്യുകയും ഏകാന്ത തടവറയിൽ പാർപ്പിച്ച്‌ 500 ദിവസത്തെ നിരന്തരമുള്ള കൊടും പീഡനത്തിന് വിധേയമാക്കുകയും ചെയ്തു. ജയിൽ പീഠനത്തെ അതിജീവിച്ച് ജയിലിൽ നിന്നും പുറത്തിറങ്ങുന്നതോടെ ജനങ്ങളുടെ മനസ്സിൽ 'മദർ ഓഫ് നേഷൻ' എന്ന നിലയിലേക്ക് വിന്നി മണ്ടേല വളരുകയുമാണുണ്ടായത്.

സൊവെറ്റൊ വിപ്ലവം എന്നറിയപ്പെടുന്ന 1976 ജൂണിലെ ഹൈസ്കൂൾ വിദ്യാർഥികളുടെ സമാധാനപരമായ മാര്ച്ചിനു നേരെ വെള്ളക്കാർ നടത്തിയ വെടിവയ്പ്പും കൂട്ടക്കൊലയും സമാധാനപരമായ പ്രക്ഷോപത്തിൽ നിന്നും വിന്നിയെ പിന്തിരിപ്പിക്കുകയും വെള്ളക്കാരുടെ അടിച്ചമർത്തലുകൽക്കെതിരെയുള്ള സമാധാന സമരരൂപങ്ങൾ വെടിയാൻ ആഹ്വാനം ചെയ്യുകയും ചെയ്ത വിന്നിയെ വെള്ളക്കാർ ബ്രാൻഡ് ഫോർട്ട്‌ ലേക്ക് നാട് കടത്തുന്നത് വരെ വിന്നിയെന്ന ധീര വ്യക്തിത്വത്തിന്റെ നേതൃപാടവവും രാഷ്ട്ര സേവന സന്നദ്ധതയും തുറന്നു കാട്ടുന്നതാണ്. 

ബ്രാൻഡ്‌ ഫോർട്ടില് നിന്നും തിരിച്ചു വന്ന വിന്നിയ്ക്ക് സൌത്ത് ആഫ്രിക്കൻ രാഷ്ട്രീയത്തിൽ കാലിടറൂന്നതാണ് പിന്നീടുള്ള ചരിത്രം.

'മണ്ടേല ഫുട്ബോൾ ക്ലബ്' എന്ന പേരിൽ ഒരു സായുധ സേനയുണ്ടാക്കി വിന്നിയുടെ പിന്നീടങ്ങോട്ടുള്ള പ്രവർത്തനം അക്രമങ്ങൾക്കും കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൽക്കും വഴി വച്ചതിലൂടെ നെൽസണ്‍ മണ്ടേല മുന്നോട്ട് നയിക്കുന്ന ആഫ്രിക്കൻ നാഷണൽ കൊണ്ഗ്രസ്സിന്റെയും ജനങ്ങളുടെയും കണ്ണിലെ കരടായി മാറാൻ തുടങ്ങി വിന്നി മണ്ടേലയെന്ന ധീര വനിത.

വിന്നിയുടെ അനുയായികൾ അവരെ രാഷ്ട്രമാതാവ് എന്നുവരെ അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ജനപ്രീതി ഇടിഞ്ഞ വിന്നി  സൗത്ത് ആഫ്രിക്കൻ ട്രൂത്ത് ആന്റ് റികൺസിലിയേഷൻ കമ്മീഷന്റെ  റിപ്പോർട്ടിൽ കൊലപാതകത്തിനും മനുഷ്വത്വ വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രതിചേർക്കപ്പെട്ടു.

27 വർഷത്തെ ജയിൽ ജീവിതം അവസാനിപ്പിച്ചു പുറത്തിറങ്ങി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ നെൽസണ്‍ മണ്ടേലക്ക് മുന്നിൽ,കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ സൌത്ത് ആഫ്രിക്കയുടെ പ്രഥമവനിത എന്ന പദവി അലങ്കരിക്കാൻ യോഗ്യതയില്ലാത്തവളായി മാറിയ വിന്നിയെന്ന തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ തൻറെ പ്രണയിനിയെ അവസാനം കൈവിടാതെ മറ്റു മാർഗ്ഗങ്ങളൊന്നും തന്നെയില്ലായിരുന്നു.1996ല്‍ ഇരുവരും വിവാഹ മോചിതരായി.

ലോകത്തിലെങ്ങുമുണ്ടായിട്ടുള്ള  വര്‍ണവിവേചനവിരുദ്ധ ആശയധാരകള്‍ക്ക് എന്നും ആവേശമായിരുന്ന വിന്നി മഡികിസേല  എന്ന വിന്നി മണ്ടേല 2018 ഏപ്രില്‍ രണ്ടിന്ഈ ലോകത്തോട് വിടവാങ്ങി.

 

 ജോയിഷ് ജോസ്

9656935433