വേൾഡ് മലയാളി കൗൺസിലിനിത് അഭിമാന നിമിഷം; WMC ഒമാൻ പ്രൊവിൻസ്, തൃശൂർ മരുതയൂർ സ്കൂളിന് ടി.വി.യും വിദ്യാർത്ഥികൾക്ക് മൊബൈൽ  ഫോണുകളും വിതരണം ചെയ്തു 

വേൾഡ് മലയാളി കൗൺസിലിനിത് അഭിമാന നിമിഷം; WMC ഒമാൻ പ്രൊവിൻസ്, തൃശൂർ മരുതയൂർ  സ്കൂളിന് ടി.വി.യും വിദ്യാർത്ഥികൾക്ക് മൊബൈൽ  ഫോണുകളും വിതരണം ചെയ്തു 

 

തൃശൂർ; ഒരു ദശകമായി ഒമാനിലെ ജീവകാരുണ്യ-കലാ-സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിൽ സജീവ സാന്നിധ്യമായ, വേൾഡ് മലയാളി കൗൺസിൽ,  "eduSMART - എല്ലാവർക്കും വിദ്യാഭ്യാസം"* എന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് , ഇന്ന് തുടക്കം കുറിച്ചു.

 

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളുകൾക്ക്, പഠനോപകരണങ്ങൾ എത്തിച്ചു നൽകുന്നതിന്റെ ഭാഗമായി,  തൃശൂർ ജില്ലയിലുള്ള, മരുതയൂർ എ.എം.എൽ.പി. സ്കൂളിന് സൗജന്യമായി ടി.വി.യും, വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും നൽകിയായിരുന്നു പദ്ധതി ആരംഭിച്ചത്.  

ജൂലൈ 13 ന്   രാവിലെ 11.30 നു സ്കൂളിൽ വച്ച് നടത്തിയ ചടങ്ങിൽ  വേൾഡ് മലയാളി കൗൺസിൽ വൈസ് ചെയർമാൻ  കെ.എം.മാത്യു, ട്രഷറർ ജോസ് കെ.കെ. എന്നിവരിൽ നിന്ന്, പാവറട്ടി പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അനിൽ കുമാറും, സ്കൂൾ പ്രധാനാധ്യാപിക ഷൈനി പോളും ചേർന്ന് വിദ്യാലയത്തിന് വേണ്ടി ഉപകരണങ്ങൾ ഏറ്റു വാങ്ങി.

വേൾഡ് മലയാളി കൗൺസിലിന്റെ eduSMART കോ-ഓർഡിനേറ്റർ ഡേവിസ് നീലങ്കാവിൽ, ലേഡീസ് വിങ് സെക്രട്ടറി റീജ ജോസ്, യൂത്ത് ഫോറം കോ-ഓർഡിനേറ്റർ അലൻ ജോസ് എന്നിവർ ചടങ്ങിൽ,  പങ്കെടുത്ത്  ആശംസകൾ അറിയിച്ചു.  സ്കൂൾ മാനേജർ ഫാത്തിമ അബ്ദുൽ ഖാദർ, വാർഡ് മെമ്പർ സുനിത രാജു, ലിനി ടീച്ചർ, പി.ടി.എ.പ്രസിഡണ്ട് സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.  

 

ചടങ്ങിന് ശേഷം ചായ സൽക്കാരവും ഉണ്ടായിരുന്നു. പദ്ധതിക്ക്  സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും, പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ മാറ്റത്തിൽ, പ്രസിഡണ്ട് ഫ്രാൻസിസ് തലച്ചിറ എന്നിവർ നന്ദി അറിയിച്ചു.