WMC  ഒമാൻ പ്രൊവിൻസ്  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ  സഹായമായി നൽകി 

WMC  ഒമാൻ പ്രൊവിൻസ്  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ  സഹായമായി നൽകി 

 


 "കെയർ ഫോർ കേരള" എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസ്, കേരള മെഡിക്കൽ കോർപറേഷന്  ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സഹായമായി നൽകി.  മഹാമാരി മൂലം വിഷമിക്കുന്ന സഹോദരങ്ങൾക്ക്, താങ്ങും തണലുമാകാൻ, വേൾഡ് മലയാളി കൗൺസിൽ ഓക്സിജൻ സിലിണ്ടറുകളുൾപ്പെടെയുള്ള നിരവധി ജീവൻ രക്ഷോപകരണങ്ങൾ ഇതിനോടകം അയച്ചു നൽകിയിട്ടുണ്ടെന്ന്, സംഘടനയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻ ടി.കെ.വിജയൻ അറിയിച്ചു.  


രവീന്ദ്രൻ മറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, റോയ് ജോർജ്, ജോജോ ജോസഫ്, രാകേഷ് വൈപൂര് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.
നോർക്ക റൂട്സ് വഴി ഒമാൻ  പ്രൊവിൻസ് നൽകുന്ന ഏകദേശം രണ്ടര ലക്ഷം വിലവരുന്ന 5 കോൺസെൻട്രേറ്ററും സ്പോൺസർ ചെയ്ത  മിഡിൽ ഈസ്റ്റ് ചെയർമാൻ ടി.കെ.വിജയന്  ഒമാൻ പ്രൊവിൻസിന്റെ നന്ദിയും കടപ്പാടും  ജനറൽ സെക്രട്ടറി സാബു കുര്യൻ    അറിയിച്ചു