വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ പരമ്പരാഗത കൈത്തറി മേഖലയുടെ സംരക്ഷണത്തിന് 'കൈത്തറിക്ക് ഒരു കൈത്താങ്ങ്' പദ്ധതി

വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ പരമ്പരാഗത കൈത്തറി മേഖലയുടെ സംരക്ഷണത്തിന്   'കൈത്തറിക്ക് ഒരു കൈത്താങ്ങ്'  പദ്ധതി

 

 

കോവിഡിൽ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ആയിരക്കണക്കിന്  കൈത്തറി തൊഴിലാളികൾക്ക് കൈത്താങ്ങുമായി ആഗോളതലത്തിൽ പ്രോവിൻസുകളുള്ള ഏറ്റവും വലിയ പ്രവാസി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ. WMC  തിരുവനന്തപുരം ചാപ്റ്ററിന്റെയും, ട്രാവൻകൂർ പ്രോവിൻസിന്റെയും, ഇന്ത്യ റീജിയണിന്റെയും, ഗ്ലോബൽ വിമൻസ്, ഗ്ലോബൽ യൂത്ത് ഫോറങ്ങളുടെയും സഹകരണത്തോടെ വിശ്വപ്രസിദ്ധമായ ബാലരാമപുരം കൈത്തറിയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത് .  പദ്ധതി പ്രകാരം ഓണക്കാലത്ത് പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും കേരളത്തിൽ ഓണസമ്മാനമായി കൈത്തറി മുണ്ടുകൾ, ഷർട്ടുകൾ, സെറ്റുസാരികൾ, സെറ്റുമുണ്ടുകൾ തുടങ്ങിയവ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഓണാശംസകളോടെ കുടുംബങ്ങളിൽ എത്തിച്ചു നൽകുന്നു. 

കൂടാതെ വിദേശരാജ്യങ്ങളിലെ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങൾക്കും, അവരുടെ കുടുംബാംഗങ്ങൾക്കോ, മറ്റു പ്രവാസിസംഘടനകൾക്കോ പ്രോവിൻസ് വഴിയോ അല്ലാതെയോ മൊത്തമായി ഓർഡർ നൽകുന്ന മുറക്ക് കൈത്തറി വസ്ത്രങ്ങൾ എത്തിച്ചു നൽകുവാൻ കഴിയും. 

വിശ്വ പ്രസിദ്ധമായ ബാലരാമപുരം കൈത്തറി ബാലരാമവർമ്മ മഹാരാജാവ്  രാജകുടുംബാംഗങ്ങൾക്ക് വസ്ത്രങ്ങൾ നെയ്യുന്നതിന് വേണ്ടി തമിഴ്നാടിൽ നിന്നും കൊണ്ടുവന്ന കൈത്തറി തൊഴിലാളികളുടെ പിൻതലമുറക്കാരാണെന്നത് ഈ വസ്ത്രങ്ങളുടെ പ്രൗഢിയെ വിളിച്ചോതുന്നു. 

വേൾഡ് മലയാളി കൗൺസിലിന്റെ കൈത്തറിക്ക് ഒരു കൈത്താങ്ങ്  പദ്ധതി വഴി യഥാർത്ഥ കൈത്തറി വസ്ത്രങ്ങൾ ലഭിക്കുന്നതോടൊപ്പം കേരളത്തിലെ ആയിരകണക്കിന് വരുന്ന  സാധാരണക്കാരായ കൈത്തറി തൊഴിലാളികൾക്ക് ഈ ഓണക്കാലത്ത് ഒരു കൈത്താങ്ങായി മാറുകയും ചെയ്യും. ഈ സംരംഭത്തിനു ആഗോളതലത്തിൽ എല്ലാപ്രൊവിൻസുകളും,അംഗങ്ങളും ഭാഗവാക്കായി വിജയിപ്പിക്കണമെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ക്യാബിനറ്റ് അംഗങ്ങൾ അഭ്യർത്ഥിച്ചു .

 

 ജോണി കുരുവിള -ഗ്ലോബൽ ചെയർമാൻ

 

ടി പി വിജയൻ -ഗ്ലോബൽ പ്രസിഡന്റ് 

 

ഇതിന്റെ  ക്രമീകരണങ്ങളെ കുറച്ചുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും. ആഗോളതലത്തിൽ വിമൻസ് ഫോറം അംഗങ്ങളും, യൂത്ത് ഫോറം അംഗങ്ങളും ഇതിനുവേണ്ടി പ്രവർത്തിക്കണമെന്നും WMC ഗ്ലോബൽ നേതൃത്വം അഭ്യർത്ഥിച്ചു .