വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജഴ്സി പ്രൊവിന്‍സ് ഓണാഘോഷം ശ്രദ്ധേയമായി

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജഴ്സി പ്രൊവിന്‍സ് ഓണാഘോഷം ശ്രദ്ധേയമായി

ന്യൂജേഴ്സി :  വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജഴ്സി പ്രൊവിന്‍സ്   ഓണം വിജയകരമായി ആഘോഷിച്ചു  . ന്യൂജേഴ്‌സി  എഡിസണ്‍ ഹോട്ടലില്‍   ഓണാഘോഷചടങ്ങുകള്‍ക്ക്  ന്യൂ ജഴ്സി പ്രൊവിന്‍സ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഡൈ്വസറി ബോര്‍ഡും  നേതൃത്വം കൊടുത്തു

തൂശനിലയില്‍ വിളമ്പിയ  വിഭവസമൃദ്ധമായ ഓണസദ്യക്കൊപ്പം ,   മാവേലിമന്നന്റെ വരവേല്‍പ്പ്,  ചെണ്ടമേളം,  അതിമനോഹരമായ  പൂക്കളം,   താലപ്പൊലി , തിരുവാതിര എന്നിവ    ഓണാഘോഷ ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടി .

  ആചാര അനുഷ്ടാനങ്ങളുടെ    അകമ്പടിയില്‍  മാവേലിമന്നനെ പുഷ്പവൃഷ്ടിയില്‍  ആദരപൂര്‍വം വരവേറ്റത് വേറിട്ട ദൃശ്യാനുഭവമായി

ന്യൂജേഴ്സി പ്രൊവിന്‍സ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍, പ്രസിഡന്റ് ജിനേഷ് തമ്പി , അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ , സെക്രട്ടറി  ഡോ ഷൈനി രാജു, ട്രഷറര്‍ രവി കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍    ഓണാഘോഷ കമ്മിറ്റികള്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

സാമൂഹിക, സാംസ്‌കാരിക കലാ രംഗത്തെ  പ്രമുഖര്‍ പങ്കെടുത്ത ഓണാഘോഷച്ചടങ്ങുകളില്‍  അമേരിക്ക റീജിയന്‍ പ്രസിഡന്റ് ഡോ  തങ്കം അരവിന്ദ് , സെക്രട്ടറി ബിജു ചാക്കോ , വിമന്‍സ് ഫോറം പ്രസിഡന്റ് നിഷ പിള്ള , വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാവ് ഡോ ജോര്‍ജ് ജേക്കബ് , സീനിയര്‍ മെമ്പര്‍ സോമന്‍ ജോണ്‍ തോമസ് , ന്യൂജേഴ്സി പ്രൊവിന്‍സ് അഡൈ്വസറി മെമ്പര്‍ ഡോ സോഫി വില്‍സണ്‍ , വേള്‍ഡ്  മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ , ന്യൂയോര്‍ക് പ്രൊവിന്‍സ് അംഗങ്ങള്‍  സജീവ സാന്നിധ്യമായിരുന്നു

ശാന്തിഗ്രാം ആയുര്‍വേദ , തൊമാര്‍  കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ്  , ഫൗറന്‍സ് എന്നീ പ്രമുഖ ബിസിനസ് സംരംഭകരായിരുന്നു  പരിപാടിയുടെ സ്‌പോണ്‍സേര്‍സ്

ന്യൂജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനേഷ് തമ്പി കണ്‍വീനര്‍  ചുമതല നിര്‍വഹിച്ച ഈ ഓണാഘോഷ ചടങ്ങില്‍ , യൂത്ത്  ഫോറം പ്രസിഡന്റ് ബിനോ മാത്യു  കോ കണ്‍വീനര്‍ , സെക്രട്ടറി ഡോ ഷൈനി രാജു തിരുവാതിര കമ്മിറ്റി ചെയര്‍ , ട്രഷറര്‍ രവി കുമാര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍  , വനിതാ ഫോറം പ്രസിഡന്റ് റിങ്കില്‍ ബിജു പൂക്കളം കമ്മിറ്റി ചെയര്‍ , ടെക്‌നിക്കല്‍ ഫോറം പ്രസിഡന്റ് /സെക്രട്ടറി  സിന്ധു സുരേഷ് /സജനി മേനോന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍/, ജിനു അലക്‌സ്  റിസപ്ഷന്‍ കമ്മിറ്റി ചെയര്‍  എന്നിവർ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി.

ഡോ ഷൈനി രാജു, ജിനു അലക്‌സ് , ഡോ തങ്കം അരവിന്ദ് , ശോഭ ജേക്കബ് , രേഷ്മ ,  ജൂബി  എന്നിവര്‍   കരഘോഷമേറ്റുവാങ്ങിയ   തിരുവാതിര നൃത്തം  അവതരിപ്പിച്ചു.

സാമൂഹിക രംഗത്തെ പ്രശസ്തരായ ദിലീപ് വര്‍ഗീസ്, അനില്‍ പുത്തന്‍ചിറ, ജയ് പ്രകാശ് കുളമ്പില്‍,  ജോസഫ് ഇടിക്കുള, അജിത് ഹരിഹരന്‍,സന്തോഷ് തോമസ് , സഞ്ജീവ് കുമാര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വാനിയ പ്രൊവിന്‍സ് ഭാരവാഹികളായ സിനു നായര്‍ , സന്തോഷ് എബ്രഹാം, സിജു ജോണ്‍, ഷാലു പുന്നൂസ് , റെനേ ജോസഫ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

അനിത കൃഷ്ണ , ലൂസി കുര്യാക്കോസ്, റെനേ ജോസഫ്, ജേക്കബ് ജോസഫ്, രാജു ജോയ് , റോഷിന്‍ മാമന്‍ എന്നീ അനുഗ്രഹീത ഗായകരുടെ ഗാനങ്ങള്‍ ചടങ്ങുകളുടെ പകിട്ട് കൂട്ടി

യുവപ്രതിഭ സിമോണ MC ചുമതല മനോഹരമായി നിറവേറ്റി .  സിത്താര്‍ പാലസ് ആയിരുന്നു ക്യാറ്ററര്‍ .

ഫ്‌ലവര്‍സ് TV യെ പ്രതിനിധീകരിച്ചു സൊഫീയ മാത്യു, ജോസഫ് ഇടിക്കുള എന്നിവര്‍  ചടങ്ങില്‍ പങ്കെടുത്തു റോഷിന്‍ മാമന്‍ ചെണ്ട മേളം, ജേക്കബ് ജോസഫ് (മ്യൂസിക് /സൗണ്ട് സിസ്റ്റം) എന്നിവക്ക് നേതൃത്വം കൊടുത്തു

കോവിഡ് മഹാമാരി ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്തു ന്യൂജേഴ്സി പ്രൊവിന്‍സ്  സംഘടിപ്പിച്ച  ഓണാഘോഷപരിപാടിയില്‍  പങ്കെടുത്തു പ്രോഗ്രാമിന്റെ വിജയത്തിനായി  നിര്‍ണായക പങ്കുവഹിച്ച എല്ലാവരോടുമുള്ള കടപ്പാടും. നന്ദിയും ന്യൂജേഴ്സി  കമ്മിറ്റിയുടെ പേരില്‍ പ്രസിഡന്റ് ജിനേഷ് തമ്പി, ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ എന്നിവര്‍  അറിയിച്ചു

വലിയ രീതിയില്‍ വിജയം കൈവരിച്ച  ഓണാഘോഷം ന്യൂജേഴ്സി പ്രൊവിന്‍സ് കമ്മിറ്റിയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍ തൂവലാണെന്നു  മാവേലിത്തമ്പുരാന്റെ എഴുന്നുള്ളിപ്പിനു ചുക്കാന്‍ പിടിച്ച മുന്‍ ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറ അഭിപ്രായപ്പെട്ടു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി പി വിജയന്‍, ട്രഷറര്‍ ജെയിംസ് കൂടല്‍, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി , പ്രസിഡന്റ്  ഡോ  തങ്കം അരവിന്ദ്, സ്ഥാപക നേതാവ് അലക്‌സ് കോശി വിളനിലം , ഡോ എ വി അനൂപ് , ഗ്ലോബല്‍  വൈസ് പ്രസിഡന്റ് (അമേരിക്ക റീജിയന്‍) എസ് കെ ചെറിയാന്‍ എന്നിവര്‍ക്കൊപ്പം അമേരിക്ക റീജിയണിലെ വിവിധ പ്രൊവിന്‍സ് നേതാക്കളും  പരിപാടിയുടെ വിജയത്തില്‍ ആശംസകള്‍ അറിയിച്ചു